ദോഹ: രാജ്യത്ത് ആരോഗ്യ അധികാരികള്‍ നിര്‍ദേശിച്ച ഹോം ക്വാറന്‍റെയിന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പത്ത് പേരെ ഖത്തര്‍ പോലിസ് അറസ്റ്റ് ചെയ്തു. ആദ്യമായാണ് ഖത്തറില്‍ ക്വാറന്‍റെയിന്‍ ലംഘിച്ച ഇത്രയധികം പേരെ ഒരുമിച്ച് പോലിസ് അറസ്റ്റ് ചെയ്യുന്നത്.
അലി അഹമ്മദ് ഇബ്രാഹിം അഹമ്മദ് അൽ മൻസൂരി, ഹാനി ഹസ്സൻ മുഹമ്മദ് ഗാദ്, രദ്വാൻ മുഹമ്മദ് അൽ സാലിഹ് ബഹിയ, അബ്ദുല്ല ഫൈസൽ യൂസഫ് മുഹമ്മദ് ബെഹ്സാദ്, മുബാറക് ഖലീഫ മുബാറക് അൽ-നഫൈഹി അൽ-കുബൈസി, അബ്ദുല്ല മുഹമ്മദ് ഹിക്മത് സാഹിദ് അൽ ബത്രാനി, മുഹമ്മദ് ഷെരീഫ് അൽ ഇസ്ലാം, അലി ജാമിൽ മുഹമ്മദ് ഇമാംദിൻ, നബിസ് സിക്കന്ദർ, മഹാവേജ് അല്ലം എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനും രാജ്യത്തെ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പൊതുജനാരോഗ്യ മന്ത്രാലയം ഇത്തരം ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. അതോടൊപ്പം തന്നെ നടപടി ക്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സാമൂഹിക സംരക്ഷണ നിയമ പ്രകാരവും പകര്‍ച്ചവ്യാധി തടയുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരവും പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു
