ദോഹ : അല്‍ സുബാര ആര്‍ക്കിയോളജിക്കല്‍ സൈറ്റ് ഫോര്‍ട്ടും മറ്റ് പുരാവസ്തു കേന്ദ്രങ്ങളും വാരാന്ത്യങ്ങളില്‍ തുറക്കണമെന്ന സന്ദര്‍ശകരുടെ ആവശ്യം മുറുകുന്നു. ഖത്തറിലെ വിനോദ സഞ്ചാരികള്‍ നോക്കിക്കാണുന്ന പ്രധാന ഇടങ്ങളില്‍ ഒന്നാണ് അല്‍ സുബാര അടക്കമുള്ള പുരാവസ്തു കേന്ദ്രങ്ങള്‍. പ്രാദേശിക മാധ്യമമായ ഖത്തര്‍ ട്രിബ്യൂണലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.
ഈ കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളും കുടുബങ്ങളും നിരാശരായി മടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന്‍റെ ഭാഗമായി ശൈത്യകാലത്ത് ഔട്ടിങ്ങുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ അടച്ചിടെരുതെന്ന ആവശ്യം ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
