25.5 C
Qatar
Sunday, April 19, 2026

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഖത്തറിലെ 14-മത് ശാഖ ലുസെയ്ല്‍ സിറ്റിയില്‍.

- Advertisement -

ദോഹ : ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഖത്തറിലെ 14-മത് ശാഖ ലുസെയ്ല്‍ സിറ്റിയില്‍ ആരംഭിച്ചു. ലുസെയ്ല്‍ സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ സൂപ്പര്‍ മാര്‍ക്കറ്റുകൂടിയായ പുതിയ ലുലു എക്സ്പ്രസിന്‍റെ ഈ ശാഖ ഇ-18 ടവര്‍ മറീനയിലാണ് തുറന്നിരിക്കുന്നത്.

പുതുതായി ആരംഭിച്ച ലുലുവിന്റെ ശാഖ 2,000 ചതുരശ്ര മീറ്ററില്‍ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. പഴം- പച്ചക്കറി, മീന്‍ പൗള്‍ട്രി , ബേക്കറി,ക്ഷീര ഉത്പന്നങ്ങള്‍, റെഡി ടു ഈറ്റ്, ഓവന്‍ ഫ്രഫ്, ഓര്‍ഗാനിക് എന്നിവര്‍ക്ക് പുറമേ ഗാര്‍ഹിക-മൊബൈല്‍, ഇലക്ട്രിക് ഉപകരണങ്ങളും ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.

- Advertisement -

ഖത്തര്‍ ഡവലപ്പ്മെന്‍റ്റ് – അസെറ്റ് മാനെജ്മെന്റ് മേധാവി യൂസഫി അല്‍ മുസ്ലെ, പവര്‍ ഇന്‍റര്‍നാഷണല്‍ ഹോള്ടിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ മൗതാസ് അല്‍ ഖായത്, വൈസ് ചെയര്‍മാന്‍ റമീസ് അല്‍ ഖായത്,ജസ്റ്റ് റിയല്‍ എസ്റ്റേറ്റ് ചെയര്‍മാന്‍ നാസര്‍ അല്‍ ഖായത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഡോ: മുഹമദ് അല്‍താഫ് എന്നിവരും പുതിയ ശാഖയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR