27.6 C
Qatar
Saturday, April 18, 2026

വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം.

- Advertisement -

ദോഹ : ഗാര്‍ഹികമായി വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ഓവര്‍ലോഡ് ആവാതിരിക്കാനും വൈദ്യുതി പാഴാവാതിരിക്കാനും ജാഗ്രത വേണമെന്ന് ആഭ്യന്തര മന്ത്രാലയം. കൂടാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അപകടങ്ങള്‍ ഒഴിവാക്കണമെന്നും അഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കി.

അതോടൊപ്പം തന്നെ ഖത്തറില്‍ തണുപ്പ് കാലം ആരംഭിക്കുന്നതോടെ ഹീറ്റര്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR