ദോഹ: ഖത്തറില്‍ തൊഴിലാളികള്‍ക്ക് സഞ്ചരിക്കാനായി ഇ-സ്കൂട്ടറുകള് സജ്ജമാക്കി. ഖത്തര്‍ ലോജിസ്റ്റിക്സ് വില്ലേജില്‍ ഗള്‍ഫ് വെയര്‍ഹൗസിങ് കമ്പനിയാണ് ഇലക്ട്രോണിക് സ്കൂട്ടറുകള് തയ്യാറാക്കിയിരിക്കുന്നത്. കമ്പനിയുടെ പുതിയ സി.എസ്.ആര് പരിപാടിയുടെ ഭാഗമായാണ് ഫാല്‍ക്കണ്‍ സ്കൂട്ടറുകള് വില്ലേജില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
റീ ചാര്‍ജിങ് സ്റ്റേഷനുകളുളോടുകൂടിയാണ് വില്ലേജില്‍ ഇലക്ട്രോണിക് ഫാല്‍ക്കണ്‍ സ്കൂട്ടറുകള് ആരംഭിക്കുന്നത്. ജി.ഡബ്ല്യു.സി കമ്പനിയാണ് റീ ചര്ജിംങ്ങ് രംഗത്തിറക്കിയിരിക്കുന്നത്.
