23.5 C
Qatar
Saturday, April 18, 2026

70 ദിവസത്തിനുള്ളില്‍ ഖത്തര്‍ ഉപരോധ വിഷയത്തില്‍ പരിഹാരം കാണുമെന്നു അമേരിക്ക.

- Advertisement -

ദോഹ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിജയത്തില്‍ പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതിനു മുന്‍പേ ഖത്തര്‍ ഉപരോധത്തെ കുറിച്ച് പുതിയ തീരുമാനം. 70 ദിവസത്തിനുള്ളില്‍ ഖത്തര്‍ ഉപരോധ വിഷയത്തില്‍ പരിഹാരം കാണാന്‍ തങ്ങള്‍ ഉദേശിക്കുന്നതായാണ് തീരുമാനം. ട്രംപ് ഭരണകാലാവധി അവസാനിക്കുന്നതിനു മുന്പായിട്ടാണ് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട്‌ ഓബ്രിയന്‍ ഇക്കാര്യം അറിയിച്ചത്.

ഖത്തറിന്റെ വിമാനങ്ങള്‍ സൗദി സഖ്യ രാഷ്ട്രങ്ങളുടെ മേഖലയിലൂടെ പറക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് ആദ്യം ധാരണയാവാന്‍ ആഗ്രഹിക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേഗം തന്നെ സംഘടിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കി.

- Advertisement -

മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഖത്തര്‍ ഉപരോധം വേഗത്തില്‍ തീര്‍പ്പാക്കേണ്ടത് ഗള്‍ഫ് സുരക്ഷയും അംഗ രാഷ്ട്രങ്ങളുടെയും ഐക്യത്തിന് അനിവാര്യമാണെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഓബ്രിയന്‍ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR