ദോഹ : രാജ്യത്ത് പുതിയ തൊഴിൽ നിയമത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്ന ആംനെസ്റ്റിയുടെ റിപ്പോർട്ടിന് പ്രതികരണവുമായ ഖത്തർ. പുതിയ തൊഴിൽ നിയമത്തിൽ തൊഴിലാളികളുടെ അവസ്ഥയ്യ്ക്ക് വലിയ മാറ്റങ്ങൾ ഇല്ലെന്ന ആംനെസ്റ്റിയുടെ റിപ്പോർട്ടിനാണ് ഖത്തർ കമ്മ്യൂണിക്കേഷൻ മന്ത്രാലയം പ്രതികരണവുമായ രംഗത്ത് വന്നിരിക്കുന്നത്.
രാജ്യത്തെ ഗാർഹിക തൊഴിലാളികൾ രാജ്യം വിടുന്നതിന് 72 മണിക്കൂർ മുൻപ് തൊഴിലുടമയെ വിവരമറിയിക്കണമെന്ന നിയമം തൊഴിലാളികൾക്ക് വിനയാണെന്നും, അന്താരാഷ്ട്ര തൊഴിലാളി സംഘടന നിലവാരത്തിനനിവാര്യമായ തീരുമാനങ്ങൾ സ്വീകരിക്കണമെന്ന ആംനെസ്റ്റിയുടെ റിപ്പോർട്ടിന് പ്രാദേശിക ഓൺലൈൻ ന്യൂസ് പോർട്ടലിലൂടെയാണ് മന്ത്രാലയം പ്രതികരിച്ചത്.
