32.8 C
Qatar
Sunday, April 19, 2026

ഖത്തറിൽ ഇന്ന് കോവിഡ് കേസുകളുടെ എണ്ണം ഇരുന്നൂറ്‌ കടന്നു

- Advertisement -

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 215 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 248 പേര്‍ രോഗമുക്തി നേടി. പുതിയ 215 കേസുകളില്‍ 171 എണ്ണം പ്രാദേശിക കേസുകളും 44 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ ആകെ കോവിഡ്‌ സ്ഥിതീകരിച്ചവരുടെ എണ്ണം 1,38,066 ആയി. നിലവില്‍ 2,631 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4,755 ടെസ്റ്റുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 10,97,377 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ 39 പേരെയാണ് പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന മൊത്തം രോഗികളുടെ എണ്ണം 277 ആയാണ് കണക്കാക്കുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR