ദോഹ : രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളില്‍ ചര്‍ജിങ്ങ് സൗകര്യമൊരുക്കാനുള്ള നിര്‍ദേശവുമായി അധികൃതര്‍. ഇലക്ട്രിക് വാഹനങ്ങള്‍ ചര്‍ജിംഗ് ചെയ്യാനുള്ള സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്കും ചാര്‍ജിംഗിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ കഹ്‌റാമ (ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷന്‍) പുറത്തിറക്കി.
ഈ വര്‍ഷാവസാനത്തോടെ മുപ്പതോളം ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. അടുത്ത വര്‍ഷം 100 ചാര്‍ജറുകളും സ്ഥാപിക്കും. അതോടൊപ്പം സൗരോര്‍ജത്തിന്റെ സഹായത്തോടെ മേഖലയിലെ ഏറ്റവും വലിയ ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
വ്യത്യസ്ത ക്ഷമതയിലുള്ള ചാര്‍ജിംഗ് സ്‌റ്റേഷനുകളും ഓരോ പ്രദേശത്തിന് അനുസൃതമായി സ്ഥാപിക്കേണ്ട സ്‌റ്റേഷനുകളും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് പിന്തുണ നല്‍കുകാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി https://km.qa എന്ന വെബ്സൈറ്റിലൂടെ മാര്‍ഗനിദേശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.
