ദോഹ : ലോകത്ത് കോവിഡ് ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ നിലവിലെ പ്രതിസന്ധി ഘട്ടത്തിന്‍റെ വസ്തുതകളെ കുറിച്ച് ബോധാവാന്മാരല്ലെന്ന് ഖത്തറിലെ ആരോഗ്യ വിദഗ്ദര്‍ ഡോക്ടര്‍ നാസര്‍ അല്‍ അന്‍സാരി. മാസ്ക് ഉപയോഗം കോവിഡിനെതിരെ ആറിരട്ടി ഫലം ചെയ്യുമെന്നും, മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഹമദ് കോര്‍പ്പറെഷനിലെ ആരോഗ്യ വിദഗ്ദന്‍ ഡോക്ടര്‍ അന്‍സാരി പറഞ്ഞു.
രാജ്യത്തെ പുറത്തിറങ്ങുന്ന ജനങ്ങള്‍ മാസ്ക് ധരിക്കാന്‍ മറക്കുന്നുണ്ട്. ഈ പ്രവണത കുറ്റകരമാണ്. ഇത്തരക്കാരെ നാടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വര്‍ഷാവസാനം രാജ്യത്ത് വിതരണം ചെയ്യാനുദേശിക്കുന്ന കോവിഡ് വാക്സീന്‍ ഫലപ്രദമാണെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
