30.7 C
Qatar
Friday, April 24, 2026

പുതുതായി രണ്ടു ഇന്ത്യന്‍ സ്കൂളുകള്‍ ; സാധാരണക്കാര്‍ക്ക് ഉപകാരപ്രദമല്ലെന്ന് റിപ്പോര്‍ട്ട്.

- Advertisement -

ദോഹ : ഖത്തറിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ത്ഥികളായവര്‍ക്ക് സീറ്റ് പരിമിതിയെന്ന വിഷയം മറികടക്കുന്നതിനായി രണ്ടു ഇന്ത്യന്‍ സ്കൂളുകള്‍ ആരംഭിക്കുന്നു. എന്നാല്‍ പുതുതായി ആരംഭിക്കുന്ന ഈ സ്കൂളുകള്‍ ഉയര്‍ന്ന ഫീസ്‌ ഈടക്കുന്നതിനാല്‍ സാധാരണക്കാരായ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉപകാരപ്രദമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വുഖൈറില്‍ പുതുതായി സ്ഥാപിക്കുന്ന ഈ രണ്ടു സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ഇതിനായുള്ള അനുമതി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം നല്‍കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍, പേള്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ എന്നിവയാണ് പുതുതായി ആരംഭിച്ച ഇന്ത്യന്‍ സ്കൂളുകള്‍. അതേസമയം,തൊഴിൽ മേഖലയിൽ ഈയടുത്തുണ്ടായ പ്രതിസന്ധിയും പ്രവാസികളുടെ കൊഴിഞ്ഞു പോക്കുമൂലവും ഇന്ത്യൻ സ്‌കൂളുകളിൽ നിരവധി സീറ്റുകൾ ഒഴിവ് വന്നിട്ടുണ്ടാകാമെന്നുമാണ് സൂചന.

Latest news
MORE IN LATEST NEWS

MOST POPULAR