ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 207 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 117 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 141,925 ആയി.
പുതിയ 207 കേസുകളിൽ 143 കമ്മ്യൂണിറ്റി കേസുകളും 64 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുംമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4764 പേരെ ആദ്യമായിപരീക്ഷണം നടത്തി (ആകെ 9975 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,257,197 ആയി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 28 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 263 ആയി കണക്കാക്കുന്നത്. 4 രോഗിയ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 33 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.
