ദോഹ : ബേർക്കത് അൽ അവമറിന് എതിർവശം അൽ മജാദ് റോഡിലുള്ള ബുജോദ് പ്രദേശത്തു സ്വയം സംഭരണത്തിനായി കണ്ടെയ്നറുകളുടെ ഓർ നഗരം നിർമിക്കുന്നതിന് മുൻസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം കണ്ടെയ്നർ ട്രെഡിങ് കമ്പനിയുമായി കരാറിൽ ഒപ്പിട്ടു.
കോർണിഷിലെ എംഎംഇ ആസ്ഥാനത്ത് ഇന്ന് നടന്ന കരാർ ഒപ്പിടൽ ചടങ്ങിന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി എച്ച് ഇ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബായ് സാക്ഷ്യം വഹിച്ചു.
ക്യാമ്പിംഗ് ഉപകരണങ്ങൾ, ബഗ്ഗികൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, മറ്റേതെങ്കിലും വസ്തുക്കൾ എന്നിവ കണ്ടെയ്നറുകളിൽ സൂക്ഷിക്കുന്നതിനുള്ള സ്ഥലങ്ങൾ നൽകുന്നതിന് സർക്കാർ ഭൂമി വിനിയോഗിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആളുകൾക്ക് കണ്ടെയ്നർ പൂർണ്ണമായോ പകുതിയോ (20-അടി അല്ലെങ്കിൽ 40-അടി) വാടകയ്‌ക്കെടുക്കാനും ഹ്രസ്വമായ അല്ലെങ്കിൽ ദീർഘകാലത്തേക്ക് തുച്ഛമായ വാടക നൽകിക്കൊണ്ട് സംഭരിക്കേണ്ടതെല്ലാം സംഭരിക്കാനും കഴിയും.
310,884 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ പദ്ധതിയിൽ ആളുകൾക്കും കമ്പനികൾക്കും അവരുടെ സാധനങ്ങൾ കണ്ടെയ്‌നറുകളിൽ സൂക്ഷിക്കാൻ കഴിയുന്ന ലോജിസ്റ്റിക് സൗകര്യങ്ങൾ ലഭ്യമാകും.
2021 ന്റെ രണ്ടാം പാദത്തോടെ ഈ പദ്ധതി പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. സംഭരണത്തിന്റെ വില മത്സരാധിഷ്ഠിതമാകുമെന്ന് കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു.
റെസിഡൻഷ്യൽ ഏരിയകളിൽ ക്യാമ്പിംഗ് ഗിയറുകൾ കൂട്ടി ശുചിത്വ നിയമം ലംഘിക്കുന്നത് ഒഴിവാക്കാൻ ഈ പദ്ധതി ആളുകളെ സഹായിക്കും.
