ദോഹ: വിഖ്യാത ബോളിവുഡ് സിനിമ സംവിധായകൻ ഗൈ റിച്ചിയുടെ പുതിയ സിനിമയുടെ ചിത്രീകരണം ഇന്ന് ദോഹയിൽ തുടക്കമിട്ടു. ഖത്തർറിലും തുർക്കിയിലെ അന്റാലിനയിലുമാണ് ഷൂട്ടിംഗ് നടക്കുക. ഗൈ റിച്ചിയും വിഖ്യാത ആക്ഷൻ ത്രില്ലെർ തരാം ജെയ്സൺ സ്റ്റാതാവും വീണ്ടും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രവും കൂടിയാണ് ഈ പേരിടാത്ത ചിത്രം .
ആഗോള തലത്തിലെ വലിയ വിനോദ വിപണിയായി ഖത്തർ വളരുകയാണെന്നു ബിഇൻ മീഡിയ ഗ്രൂപ്പ് ചെയര്മാന് നാസർ അൽ ഘാലയിഫി പറഞ്ഞു. മിറാമെക്സിനായി ബിൻ ബ്ലോക്ക് ആൺ ചിത്രം നിർമിക്കുന്നത്. ഇവാൻ അതുകിൻസനും മൺ ഡേവിസുമാണ് തുരക്കഥ.
ഏതാനും ഇന്ത്യൻ സിനിമകളും നേരത്തെ ഖത്തറിൽ ചിത്രീകരിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായുള്ള കനൽ, ബിജു മേനോൻ നായകനായുള്ള മരുഭൂമിയിലെ ആന തുടങ്ങിയ മലയാളം ചിത്രങ്ങൾക്ക് പുറമെ കന്നഡ, ബോളിവുഡ് സിനിമകൾക്കും സീരിയലുകൾക്കും ദോഹ ലൊക്കേഷൻ ആയി കഴിഞ്ഞു.
