25 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഇന്ന് 188 പേർക്ക് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 188 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 246 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 143,858 ആയി.

പുതിയ 188 കേസുകളിൽ 149 കമ്മ്യൂണിറ്റി കേസുകളും 39 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുമാണ്. ഖത്തറിൽ ഇതുവരെ 246 പേർ വൈറസ് മൂലം മരിച്ചു

എല്ലാ പുതിയ കേസുകളും നിരീക്ഷണത്തിലാണ് , കൂടാതെ അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുമുണ്ട്.
ഖത്തറിൽ കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ് മന്ത്രാലയം അറിയിച്ചു
Latest news
MORE IN LATEST NEWS

MOST POPULAR