- Advertisement -
ഖത്തർ : കോവിഡ് -19 മുൻകരുതലുകൾ നടപടികളുടെ ഭാഗമായി മാസ്ക് ധരിക്കാത്തതിന് ആഭ്യന്തര മന്ത്രലയം 204 പേരെ പബ്ലിക് പ്രോസിക്യൂഷൻ റെഫർ ചെയ്തു.
ഇത് വരെ ഒരു കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാല് പേർ സഞ്ചരിക്കാവുന്ന വാഹനത്തിനുള്ളിൽ ആളുകളുടെ പരിധി പാലിക്കാത്തതിന് 277 പേരെയും, മാസ്ക് ധരിക്കാത്തതിന് 6,585 പേരെയും പബ്ലിക് പ്രോസിക്യൂഷനിൽ റഫർ ചെയ്തിട്ടുണ്ട്.
- Advertisement -
കോവിഡ് -19 പാൻഡെമിക്കിനെ പടരാതിരിക്കാൻ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയവും ആരോഗ്യ അധികാരികളും നിരന്തരം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.
