ദോഹ: ഖത്തറില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നതില്‍ താരതമ്യേന കുറഞ്ഞുവരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 175 പുതിയ കൊറോണ കേസുകളാണ് സ്ഥിതീകരിച്ചത്.ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 194 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. സ്ഥിതീകരിച്ച 175 കേസുകളില്‍ 155 എണ്ണം പ്രാദേശിക കേസുകളും 20 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 216 ആയി .
ഖത്തറില്‍ കോവിഡ് സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,26,339 ആണ്. നിലവില്‍ 2,821 കേസുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5200 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,91,424 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 39 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 386 ആണ്.
വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അഞ്ച് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 58 ആയി.
COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്
