ദോഹ: ക്രിസ്റ്റൽ മെത്ത് ഖത്തറിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്. നിരോധിച്ച മയക്കു മരുന്ന് 734 ഗ്രാം തൂക്കം ക്രിസ്റ്റൽ മെത്ത് ആണ് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പിടിച്ചെടുത്തത്.
സ്ത്രീകൾ ഉപയോഗിക്കുന്ന നാല് ഹാൻഡ്‌ബാഗുകൾക്കുള്ളിൽ തുണിയിൽ പൊതിഞ്ഞ 734 ഗ്രാം ക്രിസ്റ്റൽ മെത്ത് കണ്ടെത്തിയതായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കസ്റ്റംസ് അറിയിച്ചു.

അനധികൃത ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. കള്ളക്കടത്ത് കണ്ടെത്തുന്നതിനുള്ള ഏറ്റവും പുതിയ ഉപകരണങ്ങളും, യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിക്കുന്നതിനുമുള്ള കൃത്യമായ ട്രെയിനിങ് ബന്ധപ്പെട്ട വകുപ്പുകൾ ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്.
English summary; Customs caught attempt to smuggle crystal meth in to Qatar
