25 C
Qatar
Thursday, April 16, 2026

ഖത്തറിൽ 200 പള്ളികൾ കൂടി തുറക്കും:അവ്‌കാഫ് മന്ത്രാലയം

- Advertisement -

ദോഹ: ഖത്തറിൽ ഓഗസ്റ്റ് 7 മുതൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി 200 പള്ളികൾ കൂടി തുറക്കുമെന്ന് അറിയിച്ച് അവ്‌കാഫ് മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളഞ്ഞതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ഇനിമുതൽ 400 പള്ളികളാണ് തുറക്കുക.

- Advertisement -

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ടാവും പള്ളികൾ ആരാധനക്കായി തുറക്കുക എന്ന് മോസ്ക് മാനേജ്‌മെന്റ് വിഭാഗം ഡയറക്ടർ മുഹമ്മദ് ബിൻ ഹമദ് അൽ കുവാരി പ്രസ്താവനയിൽ പറഞ്ഞു.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി സമീപത്തുള്ള പള്ളികൾ കണ്ടെത്താൻ സഹായിക്കാൻ മന്ത്രാലയം ഓൺലൈൻ സേവനം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

- Advertisement -

English summary: 200 additional mosques will opened in Qatar for Friday prayers said Awqaf ministry Qatar

Latest news
MORE IN LATEST NEWS

MOST POPULAR