നവംബർ 20-ന് ഇക്വഡോറുമായി ഉദ്ഘാടനമത്സരം കളിക്കാൻ ഖത്തറിനെ അനുവദിക്കുന്നതിനുള്ള പദ്ധതി ഫിഫ പരിശോധിക്കുന്നതോടെ ഖത്തറിലെ ലോകകപ്പ് ഷെഡ്യൂൾ ചെയ്തതിനേക്കാൾ ഒരു ദിവസം മുമ്പ് ആരംഭിക്കാൻ കഴിയുമെന്ന് ഈ നിർദ്ദേശവുമായി പരിചയമുള്ള ഒരാൾ ബുധനാഴ്ച അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ആറ് കോണ്ടിനെന്റൽ സോക്കർ ബോഡികളുടെ തലവന്മാരും അടങ്ങുന്ന സമിതിക്ക് ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കാമെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
മുൻപ് ആസൂത്രണം ചെയ്ത 28 ദിവസം നീണ്ടു നിൽക്കുന്ന ലോകകപ്പിനു പകരം 29 ദിവസത്തെ ടൂർണമെന്റ് സൃഷ്ടിക്കാനുള്ള നിർദ്ദേശം ഖത്തർ, ഇക്വഡോർ ഫുട്ബോൾ ഫെഡറേഷനുകളും ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷം ഖത്തർ ഉദ്യോഗസ്ഥരും ദക്ഷിണ അമേരിക്കൻ ഫുട്ബോൾ ബോഡി കോൺമെബോളും അനുകൂലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: 2022 FIFA World Cup likely to start a day early on November 20
