ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 225 പുതിയ കോവിഡ് കേസുകള്‍ സ്ഥിതീകരിച്ചു. 249 പേര്‍ വൈറസില്‍ നിന്നും മുക്തിനേടി. സ്ഥിതീകരിച്ച കേസുകളില്‍ 216 എണ്ണം പ്രാദേശിക കേസുകളും 9 കേസുകള്‍ വിദേശത്ത് നിന്ന് വന്നവരുമാണ്. ഇതോടെ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 1,24,650 ആയി, 2,926 സജീവ കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഖത്തറിലെ കൊറോണ വൈറസിൽ നിന്ന് ഇതുവരെ 212 പേരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,974 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,51,104 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ചത് 39 കേസുകളാണ് ഇപ്പോള്‍ ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 441 ആയാണ് കണക്കാക്കുന്നത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം മൂന്ന് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന മൊത്തം കേസുകളുടെ എണ്ണം നിലവിൽ 63 ആണ്.
ഖത്തറിൽ COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്
