27.4 C
Qatar
Monday, April 20, 2026

ഖത്തറില്‍ ഇന്ന് 227 പുതിയ കോവിഡ്‌ കേസുകള്‍ സ്ഥിതീകരിച്ചു.

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഖത്തറില്‍ 227 പുതിയ കൊറോണ കേസുകളാണ് സ്ഥിതീകരിച്ചത്. 251 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. സ്ഥിതീകരിച്ച 227 കേസുകളില്‍ 217 എണ്ണം പ്രാദേശിക കേസുകളും 10 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്.ഇതുവരെ ഖത്തറില്‍ കോവിഡ്‌ ബാധിച്ച് 214 പേരാണ് മരണപ്പെട്ടത്.

ഖത്തറില്‍ കോവിഡ്‌ സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,25,760 ആണ്. നിലവില്‍ 2847 കേസുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 7,75,914 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 420 ആണ്.

- Advertisement -

വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നാല് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 56 ആയി.

COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ ഖത്തറിൽ എടുത്തുകളയുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്

- Advertisement -

Latest news
MORE IN LATEST NEWS

MOST POPULAR