21.9 C
Qatar
Thursday, April 16, 2026

അടിയന്തര മുന്നറിയിപ്പുകൾക്കായി ഏർളി വാണിങ് സിസ്റ്റം അവതരിപ്പിച്ച് ആഭ്യന്തരമന്ത്രാലയം

- Advertisement -

മിലിപോൾ ഖത്തർ 2022-ൽ സമാരംഭിച്ച ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളിലൊന്നാണ് നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനമെന്ന് (ഏർളി വാർണിങ് സിസ്റ്റം) ആഭ്യന്തര മന്ത്രാലയം (MoI) അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് ഈ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.

ഒരു പ്രത്യേക പ്രദേശത്ത് ദുരന്തങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ അവരെ അറിയിക്കാൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് സന്ദേശങ്ങൾ അയച്ച് അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതാണ് പുതിയ സംവിധാനം. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഉപയോക്താക്കൾക്ക് ധാരാളം അലേർട്ട് സന്ദേശങ്ങൾ അയക്കാൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ ഒരു ഗുണം. കൂടാതെ, ഒരു ഫുട്ബോൾ ഗ്രൗണ്ട് പോലുള്ള പരിമിതമായ ഭൂമിശാസ്ത്രപരമായ പ്രദേശത്തുള്ള ആളുകൾക്ക് സന്ദേശങ്ങൾ അയയ്‌ക്കാൻ കഴിയും.

- Advertisement -

അതേസമയം, മിലിപോൾ ഖത്തർ 2022ന്റെ ഉദ്ഘാടന ദിവസം ആഭ്യന്തര മന്ത്രാലയത്തിന്റെ ഏഴ് കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. വക്ര സിവിൽ ഡിഫൻസ് സെന്റർ, അൽ സൈലിയ പോലീസ് സ്റ്റേഷൻ, ഷമാൽ സെക്യൂരിറ്റി കോംപ്ലക്‌സ്, മെസൈമീറിലെ അൽ ഫസാ പോലീസ് ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനം, അൽ തുമാമ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം, പോലീസ് ഡോഗ് വിഭാഗം, ഉമ്മുസലാൽ പോലീസ് സ്റ്റേഷൻ എന്നിവയാണവ.

Content Highlights: MoI unveils Early Warning System

Latest news
MORE IN LATEST NEWS

MOST POPULAR