27.7 C
Qatar
Thursday, April 16, 2026

പരിശോധന: ദോഹയിൽ 16 ഹോട്ടലുകൾ അടപ്പിച്ചു

- Advertisement -

ദോഹ: അൽ ഖോർ, അൽ തഖിറ മുനിസിപ്പാലിറ്റി ഈ വർഷം ആദ്യ പകുതിയിൽ 4,267 പരിശോധനകൾ നടത്തി.
നിയമം ലംഘിച്ചെന്ന് കണ്ടെത്തിയ 16 കടകളും അടച്ചുപൂട്ടി.

ഈ കാലയളവിൽ, ഉദ്യോഗസ്ഥർ മുനിസിപ്പാലിറ്റിയുടെ അബോട്ടോയിറുകളിൽ വിവിധ ഭക്ഷണശാലകളിൽ പാകം ചെയ്യാൻ തയ്യാറാക്കി വച്ച ഇറച്ചിയുടെ 13,722 സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. ഇതിൽ 241ഉം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി നശിപ്പിച്ചു.

- Advertisement -

മത്സ്യ മാർക്കറ്റിലും ഇതുപോലെ പരിശോധനകൾ നടത്തി മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്തതായി കണ്ടെത്തിയ 4,000 കിലോ മീൻ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഹെൽത്ത് മോണിറ്ററിംഗ് വിഭാഗത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ 997,000 പെട്ടി പച്ചക്കറികളും പഴങ്ങളും ഇതുവരെ പരിശോധിച്ചു.
ഈ വർഷം തുടക്കം മുതൽ ഇതുവരെ 105 ഓളം സാമ്പിളുകൾ കേന്ദ്ര ലബോറട്ടറിയിലേക്ക് അയച്ചു.

അതേസമയം, 36 പരാതികളാണ് വകുപ്പിന് ഇതുവരെ ലഭിച്ചത്. പരാതികളിന്മേൽ ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR