34.5 C
Qatar
Saturday, April 18, 2026

കൈവശമുള്ളത് 42 പാസ്പോർട്ടുകൾ! പ്രവാസജീവിതത്തിൽ 50 വർഷം തികച്ച് എംഎ യൂസഫലി

- Advertisement -

ഇന്ത്യയിലും അറബ് നാടുകളിലും ജോലി തേടുന്നവർക്ക് എന്നും പ്രതീക്ഷയാകുന്ന എം എ യൂസഫലി പ്രവാസ ജീവിതത്തിൽ 50 വർഷം തികച്ചിരിക്കുകയാണ്.

മലയാളികളടങ്ങുന്ന നിരവധി ഇന്ത്യക്കാർക്ക് അറബ് മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന യൂസഫലി 50 വർഷം തികച്ചതിന്റെ കേക്ക് മുറിച്ച് ആഘോഷിക്കുന്ന നിമിഷങ്ങൾ ഇൻസ്റ്റാഗ്രാമിൽ ഒരു ഫാൻ പേജ് ആണ് പങ്കുവെച്ചിരിക്കുന്നത്.

- Advertisement -

50 വർഷത്തിനിടെ 42 പാസ്സ്പോർട്ടുകളാണ് യൂസഫലിക്ക് സ്വന്തമായുള്ളത്.
50 വർഷത്തെ പ്രവാസ ജീവിതത്തിൽ തനിക്ക് സ്വന്തമായുള്ള 42 പാസ്സ്പോർട്ടുകളെ കുറിച്ച് യൂസഫലി വിഡിയോയിൽ പറയുന്നത് കാണാനാകും.

50 കൊല്ലം മുൻപത്തെ തന്റെ ആദ്യത്തെ പാസ്പോർട്ടും യൂസഫലി സഹപ്രവർത്തകർക്ക് കൗതുകപൂർവം കാണിച്ചു കൊടുക്കുന്നുണ്ട്. എല്ലാം ക്ലിയർ ആണെന്നും എവെരിതിങ് ഡോക്യൂമെന്റഡ് ആണെന്നും യൂസഫലി പറയുന്നു. യുഎഇയിൽ വെച്ചു നടന്ന ആഘോഷത്തിന്റെ വീഡിയോ കാണാം.

Latest news
MORE IN LATEST NEWS

MOST POPULAR