ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധന. സ്ഥിതി അതീവ ഗുരുതരം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ രോഗ ബാധിതരുടെ ആകെ എണ്ണം 8,78,254 ആയി ഉയർന്നു. ഒരുദിവസം കൊണ്ട് 500 പേരാണ് കൊവിഡിന് കീഴടങ്ങിയത്.
ഇതുവരെ മരിച്ചവരുടെ എണ്ണം 23,174 ആയി. നിലവിൽ 3,01,609 പേർ ചികിത്സയിലാണ്. ഇതുവരെ 5,53,471 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. ഇവടെ രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. നിലവിൽ 2,54,427 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 10,289 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 1,38,470 ആയി. ഇവിടെ ആകെ 1,966 പേർ മരിച്ചു. 1,12,494 കേസുകളുള്ള ഡൽഹിയാണ് രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത്. ഇതുവരെ 3,371 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
English summary; 500 COVID deaths in 24 hours; India’s situation is dire
