25.1 C
Qatar
Thursday, April 16, 2026

ഉംസലാലിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 53 നിക്ഷേപാവസരങ്ങള്‍, ബൂക്കിങ്ങിനായുള്ള അവസാനതിയതി ഒക്ടോബര്‍ 20 വരെ.

- Advertisement -

ദോഹ : ഖത്തറിലെ ഉംസലാല്‍ സെന്‍ട്രല്‍ ഫിഷ്‌ മാര്‍ക്കറ്റിന്റെ രണ്ടാംഘട്ടത്തില്‍ സ്റ്റോറുകള്‍ വാടകയ്ക്ക് കൊടുക്കുന്നതിനുള്ള അഡ്വാന്‍സ്‌ ബുക്കിംഗ് അവസരങ്ങള്‍ ആരംഭിച്ചു. ഹസാദിന്റെ സഹോദര സ്ഥാപനമായ അസ്വാഖ് ഫുഡ്‌ ഫെസിലിറ്റീസ് മാനെജ്മെന്റ് കമ്പനിയുമായി സഹകരിച്ച് ഖത്തര്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റ് മാനെജ്മെന്റിന്റെ പെര്‍മനന്റ് കമിറ്റിയാണ് നിക്ഷേപ അവസങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഉംസലാലിന്റെ സെന്‍ട്രല്‍ മാര്‍ക്കട്ടിന്റെ രണ്ടാം ഘട്ടത്തില്‍ 53 നിക്ഷേപാവസരങ്ങളാണ് നല്‍കുന്നത്. നിലവിലുള്ള സ്റ്റോറുകളുടെ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരിക്കുന്നത് ഉള്‍പ്പെടെ ആട് വില്പനയും അവയുടെ പ്രദര്‍ശനവും നടത്തുന്നതിനുള്ള കേന്ദ്രങ്ങള്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കുള്ള സ്റ്റോറുകള്‍ തുടങ്ങീ ബുച്ചറികള്‍, ട്രാവല്‍ സപ്ലൈസ്, ചില്‍ഡ് പൗള്‍ട്രി ഉല്‍പന്നങ്ങള്‍, വെറ്ററിനറി ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഈത്തപ്പഴം, പലവ്യഞ്ജനങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവക്കുള്ള സ്റ്റോറുകളും പുതുതായി പ്രഖ്യാപിച്ചവയിലുള്‍പ്പെടുന്നുണ്ട്.

- Advertisement -

രണ്ടു വര്‍ഷത്തേയ്ക്കാണ് വ്യവസായികള്‍ക്ക് വാടകക്കരാര്‍ നല്‍കുന്നതിനുള്ള കാലാവധി. കൂടാതെ അതെ കാലയളവില്‍ തന്നെ പുതുക്കാമെന്നും അതിനായി ഒരു മാസത്തെ ഗ്യാരന്റി ചെക്ക്,ഐഡന്‍ന്റിറ്റി കാര്‍ഡ്, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം കാണിക്കുന്ന സാക്ഷ്യപത്രം ഉള്‍പ്പെടെ ആവശ്യമായ രേഖകളും അവയുടെ പതിപ്പുകളും നല്‍കണമെന്ന് ഖത്തര്‍ മന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ 6 മുതല്‍ 20 വരെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അഡ്വാന്‍സ്‌ ബുക്കിംഗ് രജിസ്ടര്‍ ചെയ്യുന്നതിനായി www.moci.gov.qa എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് https://www.aswaq.com.qa/ar/shopregistration എന്ന ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്.

Latest news
MORE IN LATEST NEWS

MOST POPULAR