29.7 C
Qatar
Monday, April 20, 2026

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 6,082 ടെസ്റ്റുകള്‍; 189 പോസിറ്റീവ് കേസുകള്‍.

- Advertisement -

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 189 പുതിയ കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു. 204 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ കോവിഡ്‌ മുക്തി നേടിയവരുടെ ആകെ എണ്ണം 1,26,006 ആണ്. സ്ഥിതീകരിച്ച 189 കേസുകളില്‍ 175 എണ്ണം പ്രാദേശിക കേസുകളും 14 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതുവരെ ഖത്തറില്‍ ആകെ കോവിഡ്‌ ബാധിച്ച് മരിച്ചത് 222 പേരാണ് .

ഖത്തറില്‍ കോവിഡ്‌ സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,28,992 ആണ്. നിലവില്‍ 2,764 കേസുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,082 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 8,61,236 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 395 ആണ്.

- Advertisement -

വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അഞ്ച് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന ആകെ കേസുകളുടെ എണ്ണം 54 ആയി.

Latest news
MORE IN LATEST NEWS

MOST POPULAR