28.9 C
Qatar
Thursday, April 16, 2026

ഇന്ത്യ 72-മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ നിറവിൽ

- Advertisement -

ഇന്ന് രാജ്യം 72 മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടനാ നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ജനുവരി 26 ന് രാജ്യം റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത് . ജനക്ഷേമ രാഷ്ട്രമെന്നാണ് റിപ്പബ്ലിക്ക് എന്ന വാക്കിനർത്ഥം .

ജനങ്ങൾക്കു വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജാനകിയ ഭരണ സമ്പ്രദായം അച്ചടി മഷി പുരണ്ട് ഇന്ത്യയിൽ അവതരിച്ച ദിനംമായിരുന്നു  ഇന്ന് . ഇന്ത്യൻ ഭരണഘടയുടെ ഏറ്റവും വലിയ പ്രതേകതകളിലൊന്നായ  ആമുഖത്തിൽ പറഞ്ഞിരിക്കുന്ന ആശയങ്ങൾ നെഹ്‌റു അവതരിപ്പിച്ചതാണ്. അതിലാണ് ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ് , മതേതരത്വ, ജനാതിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത്.

- Advertisement -

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതത്രം നേടിയതിനു ശേഷം ഡോ. ബാബാ സാഹിബ് അംബേദ്കർ ചെയർമാൻ ആയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ്  ഭരണഘടനാ തെയ്യാറാക്കിയത് . ബ്രിട്ടീഷുകാരുടെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനെ പിൻവലിച്ചു വെറും 141 ദിവസം കൊണ്ട് ഭരണഘടനയുടെ ആദ്യ രൂപം തയാറാക്കുകയും 1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടനാ രാജ്യമെമ്പാടും നിലവിൽ വരുകയും ചെയ്തു. ഇന്ന് ലോകത്തുള്ളതിൽ വെച്ച് എഴുതിത്തയ്യാറാക്കിയ ഏറ്റവും വലിയ ഭരണഘടന നമ്മുടെ രാജ്യത്തിന്റേതാണ്.

ഈ ദിവസത്തിന്റെ പാരമ്പര്യം നിലനിർത്തുവാൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്‌ട്രപതി ഭവനിൽ നിന്നും തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെക്കോട്ടയിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. കരസേനാ, നാവികസേനാ വ്യോമസേനായിൽ നിന്നുള്ളവർ അവരുടെ ഔദ്യോഗിക വേഷത്തിൽ പരേഡ് നടത്തുകയും രാഷ്ട്രപതി അവരുടെ സല്യൂട്ട് സ്വീകരികയും ചെയുന്നു.ഇത് കൂടാതെ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുടെ പാരമ്പര്യത്തെ എടുത്തു കാണിക്കുന്ന പ്രദര്ശനങ്ങളും ഉണ്ടായിരിക്കും. ഭാരതത്തിൽ അന്ന് പൊതു അവധിയായിരിക്കും.

- Advertisement -

ആദ്യ റിപ്പബ്ലിക്ക് ദിനം

1950 ജനുവരി 26 ന് രാവിലെ 10:18 ന് ഇന്ത്യ റിപ്പബ്ലിക്കായി. ഏതാനും മിനിറ്റുകൾക്ക് ശേഷം 10:24 ന് ഡോ. രാജേദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. നിന്ദയുടെ ആദ്യ ഭരണഘടനാ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കയ്യക്ഷരം പതിപ്പായിരുന്നു .1950 ജനുവരി 26 ണ് ഭരണഘടനാ അസംബ്ലി അംഗങ്ങൾ അതിൽ ഒപ്പുവെച്ചു. ഈ പകർപ്പ് ഇപ്പോഴും പാർലമെന്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR