23.5 C
Qatar
Saturday, April 18, 2026

ഖത്തറിൽ 982 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 982 പുതിയ കൊറോണ വൈറസ് കേസുകൾ (കോവിഡ് -19) സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1394 പേർ രോഗമുക്തരായി. ഇതോടെ രോഗത്തിൽ നിന്ന് കരകയറിയവരുടെ എണ്ണം 81564 ആയി.

9 കേസുകളാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതോടെ തീവ്രപരിചരണത്തിലുള്ളവരുടെ എണ്ണം 200 ആയി.

- Advertisement -

“തീവ്ര പരിചരണം ആവശ്യമായുള്ള രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ആശ്വാസകരമാണ്. ഇതൊരു ശുഭ സൂചനയാണ്. എന്നാൽ, നിലവിൽ നമ്മളോരുരത്തരും കൈക്കൊള്ളുന്ന മുൻകരുതലുകൾ കുറഞ്ഞാൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകും, എല്ലാവരും ശ്രദ്ധാലുക്കളായിരിക്കുക, ജാഗ്രത പാലിക്കുക.” ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR