23.5 C
Qatar
Saturday, April 18, 2026

ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാരില്‍ 99,988% യാത്രക്കാരും സുരക്ഷിതര്‍.

- Advertisement -

ദോഹ: ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാരില്‍ 99,988% യാത്രക്കാരും കൊറോണ വൈറസില്‍ നിന്നും സുരക്ഷിതരായിരുന്നുവെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കൊവിഡ് കാലത്തെ അസ്ഥിരവസ്ഥയിലും സമയ നിഷ്ഠയും കൊവിഡ് കാലത്തെ അസ്ഥിരവസ്ഥയിലും കൃത്യമായ സമയ നിഷ്ഠയും വൈറസില്‍ നിന്നും അണുവിമുക്തിയും പ്രധാനം ചെയ്യാന്‍ ഖത്തര്‍ എയര്‍വെയ്‌സിനായിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

37,000 വിമാന സര്‍വീസുകള്‍, മൂന്ന് ബില്യണ്‍ കിലോമീറ്ററുകള്‍ ഈ കൊവിഡ് കാലത്ത് യാത്രക്കാരെയും വഹിച്ചു കൊണ്ട് ലോകത്തെ പല നഗരങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. കൊവിഡ് കാലത്ത് 4.6 മില്യണ്‍ യാത്രക്കാരാണ് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്സിന്റെ അത്യാധുനിക സുരക്ഷാ പോളിസിയും ശക്തമായ അണുവിമുക്ത ക്യാമ്പയിനിങ്ങും പരിപൂര്‍ണ വിജയത്തിലെത്തിയെന്ന് കമ്പനി മേധാവി അക്ബര്‍ അല്‍ ബാഖിര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി .

Latest news
MORE IN LATEST NEWS

MOST POPULAR