34.4 C
Qatar
Sunday, April 19, 2026

അൽ മറായ് ഉത്പന്നങ്ങൾ വീണ്ടും ഖത്തർ വിപണിയിലേക്ക്

- Advertisement -

ദോഹ: സൗദിയിലെ പ്രമുഖ ഉത്പാദന കമ്പനിയായ അൽ മറായ് വീണ്ടും ഖത്തർ വിപണിയിലേക്ക്. 2017 ജൂണിൽ ഖത്തറിനെതിരെ അയൽ രാജ്യങ്ങൾ ഉപരോധം ഏർപെടുത്തിയപ്പോൾ, അബു സംറ അതിർത്തി അടച്ചതിനെ തുടർന്നായിരുന്നു അൽ മറായ് ഉത്പന്നങ്ങൾ ഖത്തറിൽ നിന്നും അപ്രത്യക്ഷമായത്.

ക്ഷീരോല്പന്നങ്ങൾക്ക് രാജ്യത്ത് ക്ഷാമം നേരിട്ടപ്പോൾ അതിനെ മറികടക്കുന്നതിന് വേണ്ടി ഖത്തർ തുടങ്ങിയ ബലദന  വളരെയേറെ വളർച്ചയാണ് ഈ ചെറിയ കാലയളവിൽ നേടിയത്. പാലുൽ പാദനത്തിൽ ഇന്നും രാജ്യം 100% സ്വയം പര്യാപ്തത കൈവരിച്ചതിനു പുറമെ, ബലദന ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ആരംഭിച്ചു. ഖത്തറിനെതിരെ യുള്ള ഉപരോധം മാറിയതിനെ തുടർന്നാണ് അൽ മറായ് വീണ്ടും ഖത്തർ വിപണിയിലേക്ക് രണ്ടാം വരവിനൊരുങ്ങുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR