ദോഹ: അടിയന്തര സേവനങ്ങളില്‍ വിളിക്കേണ്ട നമ്പറായ 999-ല്‍ ബന്ധപ്പെടുന്നവര്‍ക്കുള്ള നിര്‍ദേശവുമായി ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം.അധികൃതര്‍ നല്‍കിയ പുതിയ നിര്‍ദേശങ്ങള്‍ ആമ്പുലന്‍സ്, സിവില്‍ ഡിഫന്‍സ് തുടങ്ങിയ വിഭാഗങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് .
999-എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടുമ്പോള്‍ തങ്ങളുടെ ശരിയായ വിവരവും കൃത്യമായ സ്ഥലവും രേഖപ്പെടുത്താന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും. ബില്‍ഡിങ് നമ്പര്‍, സോണ്‍, സ്ട്രീറ്റ് തുടങ്ങിയവയുടെ നമ്പറുകള്‍ കൃത്യമായി നല്‍കണമെന്നും അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
