ദോഹ: ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തിൽ പകച്ചു പോയ ലെബനോന് അടിയന്തിര വൈദ്യസഹായവുമായി ഖത്തർ. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് അമീരി വ്യോമസേനയുടെ ആദ്യ വിമാനം ദോഹയിൽ നിന്ന് ബെയ്റൂത്-റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അടിയന്തിര വൈദ്യസഹായവുമായി പുറപ്പെട്ടു.
ഇന്നലെ തന്നെ ഖത്തറിന്റെ എല്ലാ പിന്തുണയും അറിയിച്ച് അമീർ ലെബനോൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന നടപടി.
78 ജീവനുകളാണ് അപ്രതീക്ഷിതമായി സംഭവിച്ച സ്ഫോടനത്തിൽ പൊലിഞ്ഞത്. നാലായിരത്തിൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ്യത്തെ ഒരു വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് ബൗറൂത്തിലെ സ്‌ഫോടനങ്ങള്‍ സംഭവിച്ചതെന്ന് പ്രധാനമന്ത്രി ഹസന്‍ ദിയാബ് വ്യക്തമാക്കിയിരുന്നു.
English summary: Qatar Amiri Air Force left to Beirut-Rafic Hariri International Airport with urgent medical aid for blast-hit
