പ്രശസ്ത സൂഫി ആത്മീയ ആചാര്യൻ ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിഷ്തി അവർകൾക്ക് ഡോക്ട്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ കാലിഫോർണിയയിലുള്ള UN അംഗീകൃത ഗ്ലോബ് ഈഗിൾ യൂണിവേഴ്സിറ്റിയുടെ D-lit ആണ് ലഭിച്ചത്. മനുഷ്യാവകാശത്തിനും ലോകസമാധാ-നത്തിനും നൽകിയ മഹത്തായ സേവനങ്ങൾക്കാണ് ഈ അംഗീകാരം.
ഇദ്ദേഹത്തിന്റെ പിതാവും ഈ നൂറ്റാണ്ട് കണ്ട അതുല്യ വ്യക്തിത്വവുമായ ഖുത്ബുസ്സമാൻ സൂഫി മുഹമ്മദ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിഷ്തി അവർകൾക്കും ആഗോള സൂഫിസത്തിനു വേണ്ടിയുള്ള സേവനങ്ങൾക്ക് അമേരിക്കയിലെ കിങ്‌സ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.

കൂടാതെ ആതുര സേവനരംഗത്ത് നൽകിയ പ്രവർത്തനങ്ങൾക്ക് കേരള ഗവ. പുരസ്‌കാരം, UAE യുടെ കൾച്ചറൽ അവാർഡ് തുടങ്ങി പ്രാദേശികവും അന്തർ-ദേശീയവുമായ ഒട്ടനവധി ആദരങ്ങൾ തേടിയെത്തിയിരുന്നു.
പ്രവാചകൻ മുഹമ്മദ് നബി (സ) ലോകത്തിനു സമ്മാനിച്ച ആത്മീയ സംസ്കരണ രീതിയായ മാനവ ഹൃദയങ്ങളിൽ കലിമയുടെ വചനം കൊത്തിവെച്ച് അവരെ സൽസ്വഭാവത്തിന്റെ പൂർണ്ണതയിലേക്ക് വഴിനടത്താനും അതുവഴി പാരത്രിക ലോകത്തേക്ക് സന്തോഷത്തോടെ യാത്രയാവാനും ജനങ്ങളെ പ്രാപ്തരാക്കുക എന്ന ദൗത്യമാണ് ലോകമെമ്പാടും ഖുതുബുസ്സമാൻ നടപ്പിലാക്കിയത്.
അതു തന്നെയാണ് ഇപ്പോൾ ഷെയ്ഖ് ഡോ: നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിഷ്തി അവർകളും ചെയ്തുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി വരുന്ന മറ്റു പ്രവർത്തനങ്ങൾ-ക്കാണ് ഈ അംഗീകാരം.
