ദോഹ : ഖത്തറിൽ അനധികൃതമായി കയ്യേറിയ എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നതുനുള്ള ക്യാമ്പയിൻ പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചു. സർക്കാർ ഭൂമി കയ്യേറി നിർമിച്ച കെട്ടിടങ്ങളും ഫാക്ടറികളും ഫാമുകളും അടങ്ങുന്നവയാണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചത്. ക്യാമ്പനിന്റെ ഭാഗമായി പരിസ്ഥിതി മന്ത്രാലയവും മറ്റു മുൻസിപ്പാലിറ്റികളും സംയുക്തമായി പൊളിച്ചുമാറ്റൽ ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
കുറച്ചു കാലങ്ങളായി രാജ്യത്ത് കയ്യേറ്റങ്ങൾ വർധിച്ചതിന്റെ ഭാഗമായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം. കയ്യേറ്റ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനായുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ആദ്യമായാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്.
