25 C
Qatar
Thursday, April 16, 2026

ഖത്തറിൽ നിന്നും കേരളത്തിലേക്കും തിരിച്ചും യാത്ര ചെയുന്ന പ്രവാസികൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ അറിയാം

- Advertisement -

ദോഹ: ദോഹയിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച് ഇനിയും സംശയങ്ങൾ ഏറെയാണ്. യാത്രയ്ക്കു തയാറെടുക്കുന്ന പ്രവാസികൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ അറിയാം.

കേരളത്തിലേക്കു പോകുമ്പോൾ

- Advertisement -
  • യാത്രയ്ക്കു 72 മണിക്കൂർ മുൻപു നടത്തിയ ആർടി-പിസിആർ കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധം.
  • എയർ സുവിധ എന്ന വെബ്‌സൈറ്റിൽ www.newdelhiairport.in റജിസ്റ്റർ ചെയ്യണം. നെഗറ്റീവ് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റും അപേക്ഷയ്‌ക്കൊപ്പം അറ്റാച്ച് ചെയ്യണം. എയർ സുവിധയിൽ പൂരിപ്പിച്ച റജിസ്‌ട്രേഷൻ ഫോമിന്റെ പകർപ്പ് പ്രിന്റെടുത്തു കൈവശം വയ്ക്കണം.
  • മൊബൈൽ ഫോണിൽ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഹമദ് വിമാനത്താവളത്തിൽ എത്തുമ്പോൾ വിമാനക്കമ്പനി അധികൃതർ നൽകുന്ന ഫോമുകൾ പൂരിപ്പിച്ചു നൽകണം. യാത്രയ്ക്കായി എയർഷീൽഡ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ അടങ്ങിയ കിറ്റും ലഭിക്കും.
  • നാട്ടിലെ വിമാനത്താവളത്തിൽ ചെന്നിറങ്ങുമ്പോൾ തന്നെ കോവിഡ് പരിശോധന നടത്തും. പരിശോധന സൗജന്യമാണ്.
  • നാട്ടിലെ വിമാനത്താവളത്തിൽ നിന്നു വീട്ടിലെത്തിയാൽ 7 ദിവസം ക്വാറന്റീൻ നിർബന്ധം. എട്ടാമത്തെ ദിവസം ആർടി-പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവ് എങ്കിൽ ക്വാറന്റീൻ അവസാനിക്കും. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും. കോവിഡ് വാക്‌സീൻ എടുത്താലും ഇല്ലെങ്കിലും ക്വാറന്റീൻ നിർബന്ധം.

ദോഹയിലേക്ക് എത്തുമ്പോൾ

  • ദോഹയിലേക്കു ഖത്തർ ഐഡിയുള്ള പ്രവാസികൾക്കു മാത്രമാണ് പ്രവേശനം. ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണൽ എൻട്രി പെർമിറ്റ് നിർബന്ധം. നിലവിൽ ദോഹയിൽ നിന്നു നാട്ടിലേക്കു പോകുമ്പോൾ തനിയെ പെർമിറ്റ് ലഭിക്കും.
  • മൊബൈൽ ഫോണിൽ ഇഹ്‌തെറാസ് ആപ് ഇൻസ്റ്റാൾ ചെയ്യണം.
  • ദോഹയിലെത്തി 7 ദിവസം ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ആറാമത്തെ ദിവസം കോവിഡ് പരിശോധന നടത്തും. നെഗറ്റീവ് എങ്കിൽ വീട്ടിലേക്ക് പോകാം. പോസിറ്റീവായാൽ ഐസലേഷനിലേക്കു മാറ്റും. അതേസമയം ദോഹയിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവരാണെങ്കിൽ രണ്ടാമത്തെ ഡോസെടുത്ത് 14 ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ ഹമദ് വിമാനത്താവളത്തിലെത്തുമ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. ദോഹയിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ രക്ഷിതാക്കൾക്കൊപ്പമുള്ള 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു ഹോം ക്വാറന്റീൻ അനുവദിക്കും.
  • ഹോട്ടൽ ബുക്കിങ് ഡിസ്‌കവർ ഖത്തർ www.discoverqatar.qa മുഖേന വേണം നടത്താൻ. കുടുംബങ്ങൾ സ്വന്തം ചെലവിലും കമ്പനി ജീവനക്കാർക്കു തൊഴിലുടമയുമാണു ക്വാറന്റീൻ ചെലവു നൽകേണ്ടത്.

കടപ്പാട് : മനോരമ ഓൺലൈൻ

Latest news
MORE IN LATEST NEWS

MOST POPULAR