ദോഹ: ഖത്തറിൽ ആഴ്ചയിൽ 200,000 കോവിഡ് -19 വാക്സിൻ ഡോസുകൾ “അതായത് പ്രതിദിനം 28,500 ഡോസുകൾ” നൽകി തുടങ്ങുമെന്ന് അധികൃതർ. ഇതുവരെ 650,000 ഡോസുകളിൽ കൂടുതൽ ഫൈസർ / ബയോടെക്, മോഡേണ വാക്സിനുകൾ നൽകിയിട്ടുണ്ട്. 200,000 ൽ അധികം ആളുകൾക്ക് ഇതുവരെ രണ്ട് വാക്സിൻ ഡോസുകൾ ലഭിച്ചിട്ടുണ്ട്.
പ്രതിരോധ കുത്തിവയ്പ്പ് ഇപ്പോൾ വളരെ വേഗത്തിലാണ് നടക്കുന്നതെന്ന് കോവിഡ് -19 സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) പകർച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുൾ ലത്തീഫ് അൽഖാൽ അറിയിച്ചു.
വൈറസ് നിയന്ത്രിക്കുന്നതിനും ദൈനംദിന കേസുകൾ ഗണ്യമായി കുറയ്ക്കുന്നതിനും, വാക്സിൻ എടുക്കൽ ആവശ്യമാണ്. ശ്വസനവ്യവസ്ഥയിലൂടെ പകരുന്ന വൈറസുകളെ നിയന്ത്രിക്കുന്നതിന്, ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സിനേഷൻ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Highlights: qatar to ramp up covid-19 vaccination with up to 200,000doses per week
