21.9 C
Qatar
Thursday, April 16, 2026

കോവിഡ് വാക്സിനേഷൻ വർദ്ധിപ്പിക്കാൻ ഖത്തർ, ആഴ്ചയിൽ 200,000 ഡോസുകൾ വരെ നൽകും

- Advertisement -

ദോഹ: ഖത്തറിൽ ആഴ്ചയിൽ 200,000 കോവിഡ് -19 വാക്സിൻ ഡോസുകൾ “അതായത് പ്രതിദിനം 28,500 ഡോസുകൾ” നൽകി തുടങ്ങുമെന്ന് അധികൃതർ. ഇതുവരെ 650,000 ഡോസുകളിൽ കൂടുതൽ ഫൈസർ / ബയോ‌ടെക്, മോഡേണ വാക്സിനുകൾ നൽകിയിട്ടുണ്ട്. 200,000 ൽ അധികം ആളുകൾക്ക് ഇതുവരെ രണ്ട് വാക്സിൻ ഡോസുകൾ ലഭിച്ചിട്ടുണ്ട്.

പ്രതിരോധ കുത്തിവയ്പ്പ് ഇപ്പോൾ വളരെ വേഗത്തിലാണ് നടക്കുന്നതെന്ന് കോവിഡ് -19 സംബന്ധിച്ച ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) പകർച്ചവ്യാധികളുടെ തലവനുമായ ഡോ. അബ്ദുൾ ലത്തീഫ് അൽഖാൽ അറിയിച്ചു.

- Advertisement -

വൈറസ് നിയന്ത്രിക്കുന്നതിനും ദൈനംദിന കേസുകൾ ഗണ്യമായി കുറയ്ക്കുന്നതിനും, വാക്സിൻ എടുക്കൽ ആവശ്യമാണ്. ശ്വസനവ്യവസ്ഥയിലൂടെ പകരുന്ന വൈറസുകളെ നിയന്ത്രിക്കുന്നതിന്, ജനസംഖ്യയുടെ 60 ശതമാനമെങ്കിലും വാക്സിനേഷൻ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Highlights: qatar to ramp up covid-19 vaccination with up to 200,000doses per week

Latest news
MORE IN LATEST NEWS

MOST POPULAR