29.4 C
Qatar
Sunday, April 19, 2026

ചില മരുന്നുകൾ കോവിഡ് ബാധക്ക് കാരണമാകും എന്ന സന്ദേശം: വ്യക്തത വരുത്തി മന്ത്രാലയം

- Advertisement -

ദോഹ: ചില മരുന്നുകൾ ഉപയോഗിക്കുന്നത് കോവിഡ് -19 അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പോ പോസ്റ്റോ നൽകിയിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയുമുള്ള വാർത്തകളും വിവരങ്ങളും നേടാൻ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

ലോകാരോഗ്യസംഘടന അറിയിച്ചതായിയെന്നു പറയപ്പെടുന്ന ചില ചേരുവകളുള്ള മരുന്നുകൾ കോവിഡ് -19 എൽകാനുള്ള സാധ്യത കൂടുതലാണെന്നും, ഈ മരുന്നുകൾ വൈറസിനെ സജീവമാക്കുമെന്ന രീതിയിൽ മന്ത്രാലയത്തിന്റെ ലോഗോ ഉപയോഗിച്ച് തെറ്റായ സന്ദേശം പ്രചരിക്കുന്നുണ്ട് ഈ സന്ദേശം വ്യാജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്ന് വരുന്ന അത്തരം നിരവധി വ്യാജ പോസ്റ്റുകൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യേകിച്ച് ചാറ്റുകളിൽ പങ്കിടുന്നു. അത്തരം തെറ്റായ വാർത്തകളും ഫോർ‌വേർ‌ഡുകളും പങ്കിടുന്നതിനെതിരെ അധികാരികൾ‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത്തരം പ്രവർത്തികൾ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും, മാത്രമല്ല കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

Highlights: Warning against some medicines incorrect MoPH

Latest news
MORE IN LATEST NEWS

MOST POPULAR