കോവിഡ് വകഭേദങ്ങൾ ലോകജനതയെ വീണ്ടും പിടിമുറുക്കുന്നത് കൊണ്ട് തന്നെ ഓണം ആഘോഷിക്കാനായി വിദേശത്തു നിന്നും നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങിയ നിരവധി പ്രവാസിമലയാളികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ ജീവിക്കുന്നുണ്ട്. പലരും വിദേശത്തു തന്നെ ഓണം ആഘോഷമാക്കാനുള്ള തിരക്കിലായിരിക്കാം. ഈ അവസരത്തിലാണ് ഓണത്തിന്റെ തനിമയെ ലോകമലയാളികളിൽ വീണ്ടുമെത്തിക്കാനായി കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ലോക പൂക്കളമത്സരം സംഘടിപ്പിക്കുന്നത്.
https://www.keralatourism.org/contest/pookkalam2021 എന്ന ലിങ്കിൽ കയറി പ്രവാസിമലയാളികൾക്കും പൂക്കളമത്സരത്തിനായി രജിസ്റ്റർ ചെയ്യാം.
എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 23 രാത്രി 12 മണി വരെ ആണ്. പൂക്കളത്തിനൊപ്പം ഒപ്പമുള്ള മത്സരാർത്ഥികളുടെയും ഫോട്ടോ (ഫാമിലി ഫോട്ടോ)സമർപ്പിക്കണം. കേരളത്തിന് പുറത്തുള്ളവർക്ക് പ്രത്യേക കാറ്റഗറി ആയാണ് മത്സരം നടത്തുന്നത്. പ്രായപരിധി ഇല്ലാത്ത മത്സരത്തിൽ ഓരോ വിഭാഗത്തിനും പ്രത്യേകം സമ്മാനങ്ങളുണ്ട്. മത്സരത്തിൽ ലഭിക്കുന്ന പൂക്കളങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതാണ്. പ്രവാസികൾക്കായി ലോക കേരള സഭയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.
