ഇന്ത്യൻ ചലച്ചിത്രരംഗത്തെ മുൻനിരക്കാരായ പത്മശ്രീ. സന്തോഷ് ശിവൻ, ലാൽ ജോസ്, സലിം കുമാർ, SN സ്വാമി എന്നിവരുടെ നേതൃത്വത്തിൽ ഇവന്റോസ് മീഡിയ ഖത്തറിൽ ദ്വിദിന സിനിമാ ശിൽപശാല സംഘടിപ്പിക്കുന്നു. ’24 റീൽസ് ഫിലിം വർക്ഷോപ്പ് ‘ എന്ന പേരിൽ സെപ്റ്റംബർ 15 , 16 തീയതികളിൽ ദോഹ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ചാണ് ശിൽപശാല നടക്കുന്നത്.
സംവിധാനം, ഛായാഗ്രഹണം, തിരക്കഥാരചന, അഭിനയം തുടങ്ങിയ വിവിധ തലങ്ങളെ സംബന്ധിച്ച സെഷനുകളാണ് ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ളാസുകളും പരിശീലന സെഷനുകളും മുഖാമുഖവുമെല്ലാം ഉൾപ്പെട്ട ദ്വിദിന ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് നാല് അതിഥികളും ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതായിരിക്കും.
സിനിമയുടെ വിവിധ തലങ്ങളെ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ശിൽപശാലയിൽ പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു . രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 77660327 എന്ന നമ്പറിൽ ബന്ധപ്പെടാം .
