ദോഹ: റോഡപകടം ഉണ്ടായാൽ ഡ്രൈവർ ഓടി രക്ഷപെടുകയോ, ഓടിപ്പോകാൻ ശ്രെമിക്കുകയോ അല്ലെങ്കിൽ പോലീസോ അതുമായി ബന്ധപ്പെട്ട അധികാരികളോ നിർദ്ദേശിച്ചത് പ്രകാരം വാഹനം നിർത്താതെ പോകുകയാണെങ്കിൽ കുറഞ്ഞത്ത് ഒരു മാസം മുതൽ പരമാവധി മൂന്നു വര്ഷം വരെ തടവും അല്ലെങ്കിൽ 10000 റിയാൽ മുതൽ പരമാവധി 50000 റിയാൽ വരെ പിഴയും ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൂടാതെ വാഹനമോടിക്കുമ്പോൾ ഡ്രൈവർ മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രധാന പിഴവ് ട്രാഫിക് സിഗ്നൽ ലംഘിക്കുന്നതാണ്. ഈ നിയമത്തിൽ ഏതെങ്കിലും പിഴവ് വരുത്തിയാൽ 6000 റിയാൽ പിഴ ഇടാക്കുന്നതാണ്. അതുപോലെ തന്നെ 10 വയസ്സിനു താഴെയുള്ള കുട്ടികൾ മുൻസീറ്റിൽ ഇരുത്തിയാൽ 500 റിയാൽ പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വലത് വശത്തുകൂടെ വാഹനങ്ങളെ മറികടക്കുകയും, വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ്ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഇന്റർസെക്ഷനിൽ ബ്ലോക്ക് ഉണ്ടാക്കുക, ഓവർ സ്പീഡ് ഇത്തരത്തിൽ നിയമം ലംഘിക്കുന്നവർക്ക് 500 റിയാലാണ് പിഴ.
