34.4 C
Qatar
Sunday, April 19, 2026

50 ലക്ഷം യാത്രക്കാർക്ക് ഒരുമരം; വ്യത്യസ്ത പദ്ധതിയുമായി ദോഹ മെട്രോ

- Advertisement -

ദോഹ: സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഖത്തർ റെയിൽ 2021 ലോക ഭൗമദിനത്തിൽ പരിസ്ഥിതി കാര്യങ്ങളിൽ അവബോധം വളർത്താൻ മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ (എംഎംഇ) പങ്കാളിത്തത്തോടെ പുതിയ ഗ്രീൻ മെട്രോ പദ്ധതി പ്രഖ്യാപിച്ചു.

ഈ സംരംഭത്തിലൂടെ ദോഹ മെട്രോ 2030 ലെ ലോക ഭൗമദിനം വരെ മെട്രോയിലെ യാത്രക്കാരുടെ എണ്ണം അഞ്ചു ദശലക്ഷം തികയുന്ന സമയത്തെല്ലാം ഓരോ വൃക്ഷ്യതൈകൾ എന്ന കണക്കിൽ നട്ടുപിടിപ്പിക്കും. പരിസ്ഥിതി സുസ്ഥിരത, മരങ്ങൾ നട്ടുവളർത്തൽ, ഭൂമിയെ സംരക്ഷിക്കൽ എന്നിവയുടെ പ്രാദാന്യത്തെ കുറിച്ച് യാത്രക്കാരെ ബോധവൽകരിക്കാൻ ലക്ഷ്യമിട്ടാണ് ഈ സംരഭം.

- Advertisement -

പരിസ്ഥിതി സൗഹൃദ യാത്ര ഉറപ്പാക്കി കടലാസ് രഹിത ടിക്കറ്റുകളാണ് മെട്രോയുടേത്. കാർബൺ പ്രസരണം കുറയ്ക്കുന്നതിൽ രാജ്യത്തിന്റെ പരിശ്രമങ്ങളിലേക്ക് വലിയ സംഭാവനായാണ് ദോഹ മെട്രോ നൽകുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR