- Advertisement -
ദോഹ: ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഖത്തറിൽ ഹോട്ടൽ ക്വാറന്റീന്‍ നിർബന്ധമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ വ്യവസ്ഥകൾ ഈ മാസം 29 മുതൽ പ്രാബല്യത്തിൽ വരും.
പുതുക്കിയ പ്രവേശന വ്യവസ്ഥകൾ
- കോവിഡ് വാക്‌സിൻ എടുത്തവർ, ആറു മാസത്തിനുള്ളിൽ കോവിഡ് വന്നു ബേദമായവർ എന്നിവർ ഉൾപ്പടെ എല്ലാവര്ക്കും ക്വാറന്റീന്‍ ബാധകം. ഹോം ക്വാറന്റീന്‍ അനുവദിനീയമല്ല.
- യാത്രക്ക് 48 മണിക്കൂർ മുൻപ് പുറപ്പെടുന്ന രാജ്യത്തെ സർക്കാർ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ നിന്ന് നടത്തിയ കോവിഡ് പി.സി.ആർ നെഗറ്റീവ് പരിശോധന സെർട്ടിഫിക്കറ്റ് നിർബന്ധമാണ്. അല്ലാത്ത പക്ഷം വിമാനങ്ങളിൽ പ്രവേശനം ലഭിക്കില്ല.
- ഇന്ത്യ ഉൾപ്പടെയുള്ള 6 രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീന്‍ നിർബന്ധമാണ്. മികെയ്ന്‍സ് ക്വാറന്റീന്‍ കേന്ദ്രത്തിലാണെകിൽ 14 ദിവസം.
- ഖത്തറിലെത്തി ഒരു ദിവസത്തിനുള്ളിൽ തന്നെ ക്വാറന്റീന്‍ കേന്ദ്രത്തിൽ വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാകണം. ക്വാറന്റീന്‍ കാലാവധി അവാസാനിക്കുമ്പോൾ വീണ്ടും പരിശോധന നടത്തും.
- ഖത്തർ വഴിയുള്ള എല്ലാ ട്രാൻസിറ്റ് യാത്രക്കാർക്കും യാത്രക്ക് മുൻപെടുത്ത കോവിഡ് പി.സി.ആർ നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് മറ്റൊരു പിസിആർ പരിശോധന ആവശ്യമാണെങ്കിൽ 300 റിയാൽ നൽകി ഹമദ് വിമാനത്താവളത്തിൽ നിന്നും പരിശോധന നടത്താം.
