27.9 C
Qatar
Sunday, April 19, 2026

ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാർക്കുള്ള പുതുക്കിയ പ്രവേശന വ്യവസ്ഥകൾ

- Advertisement -

ദോഹ: ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഖത്തറിൽ ഹോട്ടൽ ക്വാറന്റീന്‍ നിർബന്ധമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ വ്യവസ്ഥകൾ ഈ മാസം 29 മുതൽ പ്രാബല്യത്തിൽ വരും.

പുതുക്കിയ പ്രവേശന വ്യവസ്ഥകൾ

  • കോവിഡ് വാക്‌സിൻ എടുത്തവർ, ആറു മാസത്തിനുള്ളിൽ കോവിഡ് വന്നു ബേദമായവർ എന്നിവർ ഉൾപ്പടെ എല്ലാവര്ക്കും ക്വാറന്റീന്‍ ബാധകം. ഹോം ക്വാറന്റീന്‍ അനുവദിനീയമല്ല.
  • യാത്രക്ക് 48 മണിക്കൂർ മുൻപ് പുറപ്പെടുന്ന രാജ്യത്തെ സർക്കാർ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ നിന്ന് നടത്തിയ കോവിഡ് പി.സി.ആർ നെഗറ്റീവ് പരിശോധന സെർട്ടിഫിക്കറ്റ് നിർബന്ധമാണ്. അല്ലാത്ത പക്ഷം വിമാനങ്ങളിൽ പ്രവേശനം ലഭിക്കില്ല.
  • ഇന്ത്യ ഉൾപ്പടെയുള്ള 6 രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീന്‍ നിർബന്ധമാണ്. മികെയ്ന്‍സ് ക്വാറന്റീന്‍ കേന്ദ്രത്തിലാണെകിൽ 14 ദിവസം.
  • ഖത്തറിലെത്തി ഒരു ദിവസത്തിനുള്ളിൽ തന്നെ ക്വാറന്റീന്‍ കേന്ദ്രത്തിൽ വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയമാകണം. ക്വാറന്റീന്‍ കാലാവധി അവാസാനിക്കുമ്പോൾ വീണ്ടും പരിശോധന നടത്തും.
  • ഖത്തർ വഴിയുള്ള എല്ലാ ട്രാൻസിറ്റ് യാത്രക്കാർക്കും യാത്രക്ക് മുൻപെടുത്ത കോവിഡ് പി.സി.ആർ നെഗറ്റീവ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് മറ്റൊരു പി‌സി‌ആർ പരിശോധന ആവശ്യമാണെങ്കിൽ 300 റിയാൽ നൽകി ഹമദ് വിമാനത്താവളത്തിൽ നിന്നും പരിശോധന നടത്താം.
Latest news
MORE IN LATEST NEWS

MOST POPULAR