കോവിഡിന്റെ രണ്ടാം തരംഗത്തിൽ വ്യാജ വാർത്തകൾക്കും സന്ദേശങ്ങൾക്കും കുറവില്ല. മധ്യപ്രദേശിലെഇൻഡോറിൽ 45 ഏക്കറിൽ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് സെന്റർആർഎസ്എസ് നിർമിച്ചു എന്നതാണ് ഇതിൽ ഏറ്റവും പുതിയത്. വാട്‌സ്ആപ്പ് വഴി വ്യാപകമായി ആശുപത്രിയുടെചിത്രം പ്രചരിക്കുന്നുണ്ട്. ഇൻഡോറിൽ നാല് ഓക്‌സിജൻ പ്ലാന്റോടു കൂടി ആറായിരം ബെഡുള്ള കോവിഡ് കെയർസെന്റർ ആർഎസ്എസ് നിർമിച്ചു എന്നാണ് സന്ദേശം.

എന്നാൽ 2022ലെ ഫുട്‌ബോൾ ലോകകപ്പിനായി ഖത്തർ ഒരുക്കിയ ദോഹ അൽഖോറിലെ അൽ ബയ്ത്സ്‌റ്റേഡിയമാണ് ഇതിന്റെ ചിത്രമായി സന്ദേശത്തിൽ ഉപയോഗിച്ചിട്ടുള്ളത് എന്നതാണ്. അറുപതിനായിരംകാണികൾക്ക് ഇരിക്കാൻ ശേഷിയുള്ള കൂറ്റന്‍ സ്റ്റേഡിയമാണ് അൽ ബെയ്ത്.
