അപ്രതീക്ഷിതമായ കാലാവസ്ഥയെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ബാഹ്യമായ 360 ഡിഗ്രി സ്ക്രീനിന്റെ അനാച്ഛാദനം മാറ്റിവച്ചതായി ആസ്പയർ സോൺ ഫൗണ്ടേഷൻ അറിയിച്ചു.
“അപ്രതീക്ഷിതമായ കാലാവസ്ഥയും നിങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത്, ഇവന്റ് മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കും, ഞങ്ങൾ പുതിയ വിവരങ്ങൾ ഉടൻ പങ്കിടും.” ഒരു പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എക്‌സ്‌റ്റേണൽ 360 ഡിഗ്രി സ്‌ക്രീൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച ടോർച്ച് ടവറിലെ സ്‌ക്രീൻ 2022 ജൂൺ 6-ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് ആസ്പയർ സോൺ മുൻപ് പ്രഖ്യാപിച്ചിരുന്നു.
Content Highlights: Archie Aspire Zone postpones largest external 360 degree screen unveiling
