22.9 C
Qatar
Saturday, April 18, 2026

ലക്ഷദ്വീപ് വികസന നിയമ നിർമാണം ,പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം കൂട്ടി ഹൈകോടതി

- Advertisement -

കൊച്ചി:പുതിയ വികസന നയവുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേഷൻ കൊണ്ടുവരുന്ന നിയമനിര്മാണത്തെ പറ്റി ലക്ഷദ്വീപിലെ ജനങ്ങൾക്ക് അഭിപ്രായപ്പെടാനുള്ള സമയം ഹൈകോടതി കൂട്ടികൊടുത്തു.ലക്ഷദ്വീപ് നിവാസികൾ തന്നെ കൊടുത്ത ഹർജിക്ക് മറുപടിയായിട്ടാണ് ഹൈക്കോടതി സമയം കൊടുത്തത്.ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് റെഗുലേഷൻ 2021 എന്ന പേരിലുള്ള നിയമനിർമാണത്തിന്‍റെ കരട് ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

ലോക്ഡൌൺ ആയതിനാൽ കരട് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ ഒരു മാസത്തെ സാവകാശം കൂടി വേണമെന്നായിരുന്നു ആവശ്യം.എന്നാൽ ആവശ്യത്തിന് സമയം അനുവദിച്ചതാണെന്നും 593 അഭിപ്രായങ്ങൾ ഇതേവരെ പൊതുജനങ്ങളിൽ നിന്ന് കിട്ടിയിട്ടുണ്ടെന്നും കൂടുതൽ സമയം അനുവദിക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര സർക്കാർ അറിയിചിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR