ദോഹ: അഫ്ഗാനിസ്ഥാനിൽ സമാധാനം പുനസ്ഥാപിക്കാൻ ഖത്തർ തങ്ങളുടെ പങ്ക് വഹിക്കുമെന്നും പ്രശ്നപരിഹാരത്തിനായി സമാധാനപരമായ ചർച്ചകളുടെ പ്രാധാന്യത്തിലാണ് ഖത്തർ വിശ്വസിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധി ഡോ. മുത്തലാഖ് ബിൻ മജീദ് അൽ ഖഹ്താനി പറഞ്ഞു. ഇന്നലെ ഖത്തർ ടിവിക്ക് നൽകിയ പ്രസ്താവനയിലാണ് അഫ്ഗാനിസ്ഥാൻ- താലിബാൻ പ്രശ്നത്തിൽ അദ്ദേഹം ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.
“ഈ സംഘർഷങ്ങൾക്ക് സൈനിക പരിഹാരമില്ലെന്ന് ഞങ്ങൾക്ക് പൂർണ്ണ ബോധ്യമുണ്ട്, അവ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണം.” അൽ ഖഹ്താനി പറഞ്ഞു.
“അധികാര പങ്കിടലുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ ഗവൺമെന്റിലോ അല്ലെങ്കിൽ പരിവർത്തന ഗവൺമെന്റിലോ ചേരുക അല്ലെങ്കിൽ അത് പോലുള്ള മറ്റേതു വിഷയമാണെങ്കിലും അതിന്റെ പരിഹാരം അഫ്ഗാനികൾ തന്നെയാണ് കണ്ടെത്തേണ്ടത്.” അഫ്ഗാനിസ്ഥാനിലെ അധികാര പങ്കിടൽ പ്രശ്നത്തെക്കുറിച്ച് പ്രതിനിധി അഭിപ്രായപ്പെട്ടു:
